തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുദിവസം മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ ജില്ലകളിലെ മലയോര മേഖലകളിലാണ് ശക്തമായ മഴയ്ക്ക് സാദ്ധ്യത. പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ച സാഹചര്യത്തിലാണ് മഴ ലഭിക്കുന്നത്. മൂന്നു ദിവസം കഴിഞ്ഞ് കാറ്റിന്റെ ശക്തി കുറയുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യമുണ്ടെങ്കിലും നിലവിൽ ഒരിടത്തും അലർട്ടുകൾ പ്രഖ്യാപിച്ചിട്ടല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |