തിരുവനന്തപുരം: കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിദ്യാരംഭത്തിന് ആചാര്യസ്ഥാനത്ത് സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖർ. വിജയദശമി ദിനമായ ഒക്ടോബർ 5ന് പേട്ട എസ്.എൻ.ഡി.പി ഹാളിൽ നടക്കുന്ന വിദ്യാരംഭ ചടങ്ങിൽ കവിയും ഗാനരചയിതാവും മുഖ്യമന്ത്രിയുടെ പ്രസ് അഡ്വൈസറുമായ പ്രഭാവർമ്മ, പ്രശസ്ത ന്യൂറോ സർജനും അനന്തപുരി ഹോസ്പിറ്റൽസ് ചെയർമാനുമായ ഡോ. എ. മാർത്താണ്ഡപിള്ള, അഡിഷണൽ ഡി.ജി.പി കെ.പദ്മകുമാർ, മുൻ ഡി.ജി.പി എ.ഹേമചന്ദ്രൻ, പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. ഷാജി പ്രഭാകരൻ, എഴുത്തുകാരി കെ. ഗോമതി അമ്മാൾ, മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ ഡോ. ബി. അശോക് തുടങ്ങിയവർ കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിക്കും. പ്രതിവർഷം നൂറുകണക്കിന് കുഞ്ഞുങ്ങളാണ് അക്ഷരവെളിച്ചമായ കേരളകൗമുദിയിൽ ഹരിശ്രീ കുറിക്കാനെത്തുന്നത്. ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് കേരളകൗമുദി കൈനിറയെ സമ്മാനങ്ങളും നൽകും. എഴുത്തിനിരുത്തുന്ന കുഞ്ഞുങ്ങളുടെ ഫോട്ടോ പ്രിന്റെടുത്ത് ലാമിനേറ്റ് ചെയ്ത് സൗജന്യമായി നൽകുന്നത് പാരമൗണ്ട് സ്റ്റുഡിയോ ആണ്. രജിസ്ട്രേഷനും വിശദവിവരങ്ങൾക്കുമായി വിളിക്കേണ്ട നമ്പർ: 0471- 7117000, 9645089898.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |