തിരുവനന്തപുരം: പ്രതിസന്ധി നിറഞ്ഞ ഈ കാലഘട്ടത്തിൽ കോൺഗ്രസിനെ നയിക്കാൻ അനുഭവസമ്പത്തും പ്രാപ്തിയുമുള്ള മുതിർന്ന നേതാക്കളിൽ പ്രമുഖനാണ് മല്ലികാർജ്ജുൻ ഖാർഗെയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാവെന്ന നിലയിലും കേന്ദ്രത്തിലും കർണാടകത്തിലും മന്ത്രിയായും മികവ് തെളിയിച്ച അദ്ദേഹം എല്ലാവരെയും യോജിപ്പിച്ചും ഐക്യത്തോടെയും കോൺഗ്രസിനെ നയിക്കാൻ പ്രാപ്തനാണ്. പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിനും കൂട്ടായ്മയ്ക്കും നേതൃത്വം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരം നടക്കുന്നുവെന്നത് കോൺഗ്രസിന്റെ ഉന്നതമായ ജനാധിപത്യ പാരമ്പര്യമാണ് വിളിച്ചറിയിക്കുന്നതെന്നും ആരോഗ്യകരമായ മത്സരം പാർട്ടിക്ക് കൂടുതൽ കരുത്ത് പകരുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |