പീരുമേട്: മാർ ബസേലിയോസ് എൻജിനീയറിങ് കോളേജിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ലാഗ്വേജ് ലാബ് ഡോ. ജോഷ്വാ മാർ നിക്കോലിമോസ് മെത്രാപോലീത്ത ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടർ പ്രിൻസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ്, ജർമൻ,ഫ്രഞ്ച് തുടങ്ങിയ വിവിധ അന്താരാഷ്ട്ര ഭാഷകൾ കൈകാര്യം ചെയ്യത്തക്ക വിധത്തിലാണ് ലാബ് ക്രമീകരിച്ചിരിക്കുന്നത്. കോളേജ് പ്രിൻസിപ്പൽ ഡോ. ജയരാജ് കൊച്ചുപിള്ള, ഫാക്കൽട്ടി ചെയർപേഴ്സൺ പ്രൊഫ. ഏലിയാസ് ജാൻസൺ, പ്ലേയിസ്മെന്റ് ഓഫീസർ നികിത് കെ സക്കറിയ, ഡിപ്പാർട്ട്മെന്റ് ഹെഡ് മാരായ പ്രൊഫ. മണികണ്ഠൻ എസ്, ഡോ. വി ഐ ജോർജ്, ഡോ. കമലകണ്ണൻ,ഓഫീസ് മാനേജർ ഫാ. ജോൺ സാമൂവൽ, സ്റ്റുഡന്റസ് അഡ്വൈസർ ഫാ. നോബിൻ ഫിലിപ്പ്, അദ്ധ്യാപകരായ പ്രൊഫ. മിന്നു മറിയം ജേക്കബ്, പ്രൊഫ അഖില അശോക്, പ്രൊഫ. ഡെറ്റി എം പണിക്കർ, മനോജ് മാത്യു , ജോമി അലക്സ് , തേജൽ ലാലി ജോസ്, ആശ വി കെ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |