ഇരിങ്ങാലക്കുട: എൻജിനിയറിംഗ് പ്രൊഫഷണലുകളുടെ ആഗോള കൂട്ടായ്മയായ ഐ ട്രിപ്പിൾ ഇയുടെ കൊച്ചി സബ് സെക്ഷൻ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന വർക്ക് ഷോപ്പിന് ക്രൈസ്റ്റ് എൻജിനിയറിംഗ് കോളേജിൽ തുടക്കം. ഡ്രോൺ ടെക്നോളജി, റോബോട്ടിക്സ് എന്നിവയിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകാൻ ലക്ഷ്യമിട്ട് നടത്തുന്ന ശിൽപ്പശാലയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലേറെ വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്.
ഐ ട്രിപ്പിൾ ഇ കൊച്ചി സബ് സെക്ഷൻ ചെയർമാൻ ഡോ. എം.വി. രാജേഷ് ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് സെന്റർ ഫൊർ ഇന്നവേഷൻ ആൻഡ് ഓപ്പൺ ലേണിംഗ് ഡയറക്ടർ സുനിൽ പോൾ, സർഫ് ഇലക്ട്രിക് ആൻഡ് മൊബിലിറ്റി സി.ഇ.ഒ: കെ.എസ്. സായന്ത് എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്. ഐ ട്രിപ്പിൾ ഇ സ്റ്റുഡന്റ് ആക്ടിവിറ്റി കോ - ഓർഡിനേറ്റർ ഡോ. യുവരാജ് വേലുസാമി അദ്ധ്യക്ഷനായി.
കോളേജ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര അനുഗ്രഹ പ്രഭാഷണം നടത്തി. ജോയിന്റ് ഡയറക്ടർ ഫാ. ആന്റണി ഡേവിസ്, ഭാരവാഹികളായ എസ്. ഓസ്റ്റിൻ, ഫ്രാങ്കോ ഡി. ആലപ്പാട്ട്, അഫ്സി ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |