റാന്നി : ബാബുവിന്റെ ആത്മഹത്യയിൽ പ്രേരണകുറ്റം ചുമത്തി സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിവൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തി. കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷെഫീർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് ടി.കെ.സാജു , നഹാസ് പത്തനംതിട്ട ,വിശാഖ് വെൺപാല, ജിജോ ചെറിയാൻ, എം.എം.പി ഹസൻ ,രൻജു മുണ്ടിയിൽ , ഉണ്ണികൃഷ്ണൻ ചൂരക്കോട്, അനൂപ് വെങ്ങാവിളയിൽ, സിബി താഴത്തില്ലത്ത്, രാജു മരുതിക്കൽ , പ്രവീൺ രാജ് രാമൻ, അഭിലാഷ് വെട്ടിക്കാടൻ, റനോ പി. രാജൻ, ഷിബു തോണി കടവിൽ , അരവിന്ദ് വെട്ടിക്കൽ, പ്രമോദ് മന്ദമരുതി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |