ന്യൂഡൽഹി: മലയാളി താരം സഞ്ജു സാംസണെ വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തി ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള 16 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശിഖർ ധവാൻ നയിക്കുന്ന ടീമിൽ ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്ടൻ. ഇന്ത്യയുടെ ട്വന്റി- 20 ലോകകപ്പ് ടീമിലുള്ള ആരും ഏകദിന പരമ്പരയ്ക്ക് ഇല്ല. ട്വന്റി -20 സംഘം ലോകകപ്പിന് ഓസ്ട്രേലിയയിലേക്ക് യാത്ര തിരിക്കുന്ന ഒക്ടോബർ ആറിനാണ് ലക്നൗവിൽ ആദ്യ ഏകദിനം. ഒമ്പതിന് റാഞ്ചിയിൽ രണ്ടാം മത്സരവും 11-ന് ഡൽഹിയിൽ മൂന്നാം ഏകദിനവും നടക്കും. ഇന്ത്യൻ ടീം: ശിഖർ ധവാൻ (ക്യാപ്ടൻ), ശ്രേയസ് അയ്യർ (വൈസ് ക്യാപ്ടൻ), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, രജത് പാട്ടിദാർ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ഷഹബാസ് അഹമ്മദ്, ശാർദൂൽ താക്കൂർ, കുൽദീപ് യാദവ്, രവി ബിഷ്ണോയ്, മുകേഷ് കുമാർ, അവേഷ് ഖാൻ, മുഹമ്മദ്. സിറാജ്, ദീപക് ചാഹർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |