SignIn
Kerala Kaumudi Online
Thursday, 25 April 2024 1.03 PM IST

മകളോട് കോടിയേരിക്ക് പ്രിയമുണ്ടെന്ന് അറിഞ്ഞതോടെ എം വി രാജഗോപാലന് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല, ആ പ്രണയകഥ ഇങ്ങനെ

vinodini-kodiyeri

തലശേരി: രാഷ്ട്രീയജീവിതം പോലെ തന്നെ സൗമ്യമായിരുന്നു കോടിയേരിയുടെ പ്രണയ ജീവിതവും. പ്രണയിച്ച് കലഹമുണ്ടാക്കിയൊന്നുമല്ല വിനോദിനി കോടിയേരിയുടെ ജീവിതത്തിലേക്ക് വന്നത്. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ അറേഞ്ച്ഡ് പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. വീട്ടിൽ നിന്ന് വെറും ഒരുകിലോമീറ്റർ അകലെ നിന്നാണ് കോടിയേരി വിനോദിനിയെ ജീവിതത്തിലേക്ക് കൂടെ കൂട്ടുന്നത്. തലശ്ശേരിക്കടുത്ത മാടപ്പീടികയിലായിരുന്നു മീത്തലെവാഴയിലായിരുന്നു കോടിയേരിയുടെ വീട്. മുളിയിൽ നടയിലായിരുന്നു വിനോദിനിയുടെ മൊട്ടേമ്മൽ വീട്. ഇരുവീട്ടുകാരും നല്ല അടുപ്പത്തിലായിരുന്നു. ആ അടുപ്പമാണ് കോടിയേരി ബാലകൃഷ്ണനും വിനോദിനിയും തമ്മിലുള്ള വിവാഹത്തിലെത്തിച്ചത്.

കോടിയേരിയുടെ രാഷ്ട്രീയ ഗുരുവും തലശ്ശേരി എം.എൽ.എയായിരുന്ന സി.പി.എം നേതാവ് എം.വി. രാജഗോപാലന്റെ മകളായിരുന്നു വിനോദിനി. കോടിയേരിയാകട്ടെ അക്കാലത്ത് രാജഗോപാലന്റെ സന്തത സഹചാരിയും.അതുകൊണ്ടുതന്നെ വിവാഹത്തിന് മുമ്പേ ഇരുവരും നല്ല അടുപ്പമുണ്ടായി. രാജഗോപാലനും കോടിയേരിയെ നല്ല കാര്യമായിരുന്നു. തന്റെ ശിഷ്യൻ എന്ന രീതിയിലാണ് കോടിയേരിയെ അദ്ദേഹം പരിഗണിച്ചത്. ശിഷ്യന് മകളോട് പ്രിയമുണ്ടെന്നറിഞ്ഞതോടെ രാജഗോപാലനും സന്തോഷമായി. ശിഷ്യനെ മരുമകനായി കിട്ടുമല്ലോ എന്നതായിരിക്കണം കാരണം. അതുകൊണ്ടുതന്നെ കോടിയേരിയുടെയും വിനോദിനിയുടെയും വിവാഹത്തിനു മുന്നിൽ മറ്റ് തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല. പാർട്ടിക്കും അത് സന്തോഷമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KODIYERI BALAKRISHNAN, VINODINI BALAKRISHNAN, MV RAJAGOPAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.