SignIn
Kerala Kaumudi Online
Friday, 26 April 2024 12.24 AM IST

എന്റെ ഭർത്താവിന്റെ ആകെ വരുമാനം എത്രയാ?; വിവരാവകാശ പ്രകാരം മറുപടി തേടി ഭാര്യ, പിന്നെ നടന്നത് ഇതാണ്

rti

ന്യൂഡൽഹി: നമ്മുടെ നാട്ടിൽ പണ്ടുമുതലേ പറഞ്ഞുകേൾക്കുന്ന ഒരു തമാശ ചൊല്ലുണ്ട്. പുരുഷന്മാരോട് ശമ്പളവും സ്‌ത്രീകളോട് പ്രായവും ചോദിക്കരുതെന്ന്. ആ ചൊല്ലിന് അതിന്റെ വഴിക്ക് വിടാം. ഉത്തർ പ്രദേശിലെ ബറെയ്‌ലിയിൽ ഏതാണ്ട് ഇത്തരമൊരു സംഭവം നടന്നിരിക്കുകയാണ്. തന്റെ ഭർത്താവിനോട് ചോദിച്ചിട്ട് വരുമാനം എത്രയാണെന്ന് അറിയാത്തതുകൊണ്ട് ഭാര്യ വിവരാവകാശ നിയമപ്രകാരം അതറിയാൻ നിവേദനം നൽകി. ഏറെ തടസങ്ങൾക്കൊടുവിൽ കേന്ദ്ര വിവരാവകാശ കമ്മിഷൻ 15 ദിവസത്തിനകം വരുമാനം അറിയിക്കാൻ ഉത്തരവിട്ടു.

സഞ്ജു ഗുപ്‌ത എന്ന യുവതി ബറെയ്‌ലിയിലെ ആദായ നികുതി ഓഫീസിലെ സെൻട്രൽ പബ്ളിക് ഇൻഫർമേഷൻ ഓഫീസറോട് തന്റെ ഭർത്താവിന്റെ വരുമാനം അറിയാൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി. എന്നാൽ ഭർത്താവ് തയ്യാറാകാത്തതിനാൽ ഇത് നൽകാനാവില്ല എന്ന് ഓഫീസർ മറുപടി നൽകി. തുടർന്ന് സഞ്ജു ഗുപ്‌ത ഫസ്‌റ്റ് അപലൈറ്റ് അതോറിറ്റിയുടെ സഹായം തേടി. എന്നാൽ ഇവിടെയും യുവതിയ്‌ക്ക് അനുകൂലമായ വിധിയുണ്ടായില്ല. തുടർന്ന് കേന്ദ്ര വിവരാവകാശ കമ്മിഷനിൽ യുവതി അപ്പീൽ നൽകി. ഇതോടെ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം ഭർത്താവിന്റെ നികുതി വിധേയമായ വരുമാനവും മൊത്ത വരുമാനവും ഭാര്യയെ അറിയിക്കാൻ കമ്മിഷൻ ഉത്തരവിട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RIGHT TO INFORMATION, SANJAY GUPTA, CENTRAL INFORMATION COMMISSION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.