SignIn
Kerala Kaumudi Online
Thursday, 25 April 2024 4.51 PM IST

നല്ല പച്ച നിറത്തിൽ ചിക്കൻ കറി, രുചി നിങ്ങൾ വിചാരിക്കുന്നതിനും അപ്പുറം, ഒരു രഹസ്യക്കൂട്ടും ഇതിനുണ്ട്

ചിക്കൻ വിഭവങ്ങൾ വ്യത്യസ്തമായി പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഏറെപ്പേരും. സ്ഥിരമായി കഴിക്കുന്ന ചിക്കൻ കറി, ഫ്രൈ, ചില്ലി, റോസ്റ്റ്, പെരട്ട് തുടങ്ങിയവ ഒന്ന് മാറ്റിപ്പിടിച്ച് പുതിയ രുചികൾ പരീക്ഷിക്കാൻ മിക്കവരും സമൂഹമാദ്ധ്യമങ്ങളെ കൂട്ടുപിടിക്കാറുമുണ്ട്. വിവിധ രുചികൾ ആസ്വദിക്കാൻ മറ്റ് ഇടങ്ങളിലെ വിഭവങ്ങളും നമ്മൾ പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ ഒരു വിഭവമാണ് സോൾട്ട് ആന്റ് പെപ്പറിൽ ഇത്തവണ തയ്യാറാക്കുന്നത്. ചിക്കൻ കറി എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിൽ തെളിയുക നല്ല ചുവന്ന നിറത്തിലെ ഗ്രേവിയിൽ മുങ്ങിക്കുളിച്ച് നിൽകുന്ന ചിക്കൻ പീസുകൾ ആയിരിക്കും. എന്നാൽ ഗ്രേവിയുടെ നിറം പച്ചയാണെങ്കിലോ? വടക്കേ ഇന്ത്യൻ വിഭവമായ പാലക് ചിക്കൻ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

food

പാലക് ചീര (പച്ച ചീര), ചിക്കൻ, സവാള, വെളുത്തുള്ളി, പച്ചമുളക്, ഉലുവ, ജീരകം, കറുവാപ്പട്ട, ഏലയ്ക്ക, തക്കോലം, ഗ്രാംപൂ, തക്കാളി, വെളിച്ചെണ്ണ, ഒലിവ് ഓയിൽ, നെയ്യ് എന്നിവയാണ് പാലക് ചിക്കൻ തയ്യാറാക്കാൻ ആവശ്യമായ വിഭവങ്ങൾ.

ആദ്യം ചീര കുറച്ച് വെള്ളം ചേർത്ത് രണ്ടോ മൂന്നോ മിനിട്ട് നേരത്തേയ്ക്ക് വേവിക്കണം. വേവിച്ച ചീര, നാലോ അഞ്ചോ പച്ചമുളക്, അഞ്ചോ ആറോ അല്ലി വെളുത്തുള്ളി, കുറച്ച് ഉലുവ, കുറച്ച് ജീരകം, ഒരു സവാള അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കണം. അടുത്തതായി പാൻ അടുപ്പത്ത് വച്ച് രണ്ട് സ്പൂൺ ഒലിവ് ഓയിൽ, കുറച്ച് നെയ്യ് എന്നിവ ഒഴിച്ച് ചൂടാക്കണം. ഇതിൽ കറുവാപ്പട്ട, ഏലയ്ക്ക, തക്കോലം, ഗ്രാംപൂ, കുറച്ച് വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റിയതിന് ശേഷം സവാള, തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റണം. സവാളയും തക്കാളിയും നന്നായി വഴണ്ട് വരുമ്പോൾ നേരത്തെ അരച്ചുവച്ച കൂട്ട് ചേർക്കണം. അരപ്പ് ചൂടാക്കുമ്പോൾ ചിക്കൻ ചേർത്തുകൊടുക്കാം. ഇതിൽ കുറച്ച് വെള്ളം ചേർത്ത് അടച്ചുവച്ച് വേവിക്കണം. ചിക്കൻ നന്നായി വെന്തുകഴിയുമ്പോൾ കുറച്ച് കസ്തൂരിമേത്തി ചേർത്ത് കഴിഞ്ഞാൽ പാലക് ചിക്കൻ തയ്യാർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PALAK CHICKEN, RECIPE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.