SignIn
Kerala Kaumudi Online
Thursday, 25 April 2024 5.34 PM IST

ഹീലിയം ടാങ്ക് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചു, ബലൂൺ വാങ്ങാനെത്തിയ യുവാവിന് ജീവൻ നഷ്ടമായി

trichy-explosion

ചെന്നൈ: തമിഴ്നാടിലെ തിരുച്ചിയിൽ ഹീലിയം ടാങ്ക് പൊട്ടിത്തെറിച്ച് യുവാവ് മരണപ്പെട്ടു. ഞായറാഴ്ച വൈകുന്നരമുണ്ടായ സംഭവത്തിൽ ഹീലിയം ബലൂൺ വാങ്ങാനെത്തിയ രവി (35) -ാണ് കൊല്ലപ്പെട്ടത്. വാരാന്ത്യമായതിനാൽ കനത്ത തിരക്ക് അനുഭവപ്പെട്ട മാർക്കറ്റ് പരിസരത്ത് അപ്രതീക്ഷിതമായുണ്ടായ അപകടത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

തിരുച്ചിയിലെ ഫോർട്ട് പ്രദേശത്തുള്ള ടെക്സ്റ്റൈൽ ഷോറൂമിന് മുന്നിൽ നിന്നും ഹീലിയം ബലൂൺ വില്പന നടത്തിയിരുന്ന കച്ചവടക്കാരനിൽ നിന്നും ബലൂൺ വാങ്ങാനായി എത്തിയതായിരുന്നു മരണപ്പെട്ട യുവാവ്. ഇതിനിടയിൽ ഹീലിയം ‌ടാങ്ക് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ടാങ്കിന് സമീപം നിന്ന രവി തൽക്ഷണം മരണപ്പെട്ടു. അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ ഒരു ഓട്ടോ റിക്ഷയ്ക്കും മറ്റു ചില വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും നാല് പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. അപകടത്തിന് കാരണമായ ഹീലിയം ടാങ്ക് അശ്രദ്ധമായി കൈകാര്യം ചെയ്ത ബലൂൺ വില്പനക്കാരനായ നർ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അപകടസ്ഥലത്തെ ടെക്സ്റ്റൈൽ ഷോറൂമിൽ നിന്നുള്ള സി സി ടി വി ദൃശ്യങ്ങളിൽ പെട്ടെന്നുണ്ടായ സ്ഫോടനത്തിന്റെ കാരണമറിയാതെ സ്ത്രീകളും കുട്ടികളുമടക്കം പരിഭ്രാന്തരായി ഓടുന്നത് കാണാം. സ്ഫോടനത്തിൽ മുൻവശം പൂർണമായും തകർന്ന ഓട്ടോറിക്ഷയുടെയും നാശനഷ്ടം സംഭവിച്ച ഇരുചക്ര വാഹനങ്ങളുടെ നിരയും അടങ്ങുന്ന ദൃശ്യങ്ങളും ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, TAMILNADU, TRICHY, CHENNAI, HELIUM, EXPLOSION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.