SignIn
Kerala Kaumudi Online
Thursday, 25 April 2024 7.50 AM IST

പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമം,​ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് എൻ ഐ എ,​ അന്വേഷണ ഏജൻസിയുടെ ലക്ഷ്യം കീഴ്‌ത്തട്ടിലെ പ്രവർത്തനങ്ങൾ കണ്ടെത്താൻ

kk

ന്യൂഡൽഹി : പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് എൻ.ഐ.എ വിവരങ്ങൾ ശേഖരിക്കുന്നതായി റിപ്പോർട്ട്. പി.എഫ്.ഐ കേന്ദ്രങ്ങളിൽ നടന്ന റെയ്‌‌‌ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് നടത്തിയ ഹർത്താലിലെ അക്രമസംഭവങ്ങളെക്കുറിച്ചും ഇതിലെ പ്രതികളെക്കുറിച്ചുള്ള വിവരങ്ങളാണ് എൻ.ഐ.എ തേടുന്നത്. അക്രമസംഭവങ്ങളിലെ പ്രതികളുടെ വിവരങ്ങൾ ശേഖരിക്കുന്നത് പോപ്പുലർ ഫ്രണ്ടിന്റെ താഴേതട്ടിലെ പ്രവർത്തനങ്ങളെ കുറിച്ച് കൃത്യമായ ധാരണ ലഭിക്കാൻ സഹായകമാകും എന്നാണ് എൻ.ഐ.എയുടെ കണക്കുകൂട്ടൽ.

അതേസമയം പോപ്പുപലർ ഫ്രണ്ട് നേതാവ് എ. അബ്‌ദുൾ സത്താറിനെ ചോദ്യം ചെയ്യലിനായി എഞ്ചു ദിവസത്തെ എൻ.ഐ.എ കസ്റ്റിഡിയിൽ വിട്ടു. പോപ്പുലർ ഫ്രണ്ടിന് വിദേശ പണം ലഭിച്ചത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ഇക്കാര്യത്തിൽ അബ്ദുൾ സത്താറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ദേശീയ അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചിരുന്നു. ഭീകര സംഘടനകളിലേക്കുള്ള റിക്രൂട്ട്‌മെന്റ്,​ ബിനാമി സ്വത്തുക്കൾ വാങ്ങിക്കൂട്ടഷ എന്നിവയെക്കുറിച്ചും എൻ.ഐ.എ പരിശോധിക്കുന്നുണ്ട്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, POPULAR FRONT, POPULAR FRONT, POPULAR FRONT HARTAL, NIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.