നിലമ്പൂർ: സി.പി.എം മുൻ സംസ്ഥാനെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ നിലമ്പൂരിലും അനുശോചന ചടങ്ങ് സംഘടിപ്പിച്ചു. വിവിധ ലോക്കൽ കമ്മിറ്റികളുടെയും ബ്രാഞ്ച് കമ്മിറ്റികളുടെയും നേതൃത്വത്തിൽ നിലമ്പൂർ ടി.ബി പരിസരത്താണ് ചടങ്ങ് സംഘടിപ്പിച്ചത്. നഗരത്തിലൂടെ മൗനജാഥയായെത്തിയാണ് ചടങ്ങ് ആരംഭിച്ചത്. സി.പി.എം നിലമ്പൂർ ഏരിയ സെക്രട്ടറി ഇ. പത്മാക്ഷൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ടി.ഹരിദാസൻ , ടി.പി.യൂസഫ്, നഗരസഭ വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികളായ എ.ഗോപിനാഥ്, എം..മുജീബ് റഹിമാൻ, നൗഷാദ് പരുന്തൻ, അഡ്വ.ടി.കെ.അശോക് കുമാർ,വിൻസന്റ് എം.ഗോൺ സാഗ, കക്കാടൻ റഹീം, വ്യാപാരി വ്യവസായി പ്രതിനിധികളായ വിനോദ്.പി.മേനോൻ, യു.നരേന്ദ്രൻ, അബ്ദുട്ടി, സ്കറിയ കിനാതോപ്പിൽ തുടങ്ങിയവർ സംസാരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവരും നാട്ടുകാരും യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |