സെൻസെക്സ് 638 പോയിന്റ്, നിഫ്റ്റി 207 പോയിന്റ് താഴ്ന്നു
മുംബയ്: ആഗോള തലത്തിലെ വെല്ലുവിളികളെത്തുടർന്ന് രാജ്യത്തെ ഓഹരി സൂചികകളിലും നഷ്ടം. സെൻസെക്സ് 638 പോയിന്റ് നഷ്ടത്തിൽ 56,789ലും നിഫ്റ്റി 207 പോയിന്റ് താഴ്ന്ന് 16,887ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസത്തെ നേട്ടത്തിനുപിന്നാലെ നിക്ഷേപകർ ലാഭമെടുത്തത് സൂചികകളെ ബാധിച്ചു.
ഐഷർ മോട്ടോഴ്സ്, മാരുതി സുസുകി, അദാനി പോർട്സ്, ഹിൻഡാൽകോ, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്സി ലൈഫ്, ബ്രിട്ടാനിയ, എസ്ബിഐ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ 26ശതമാനം നഷ്ടം രേഖപ്പെടുത്തിയപ്പോൾ അദാനി എന്റർപ്രൈസസ് ഒമ്പത് ശതമാനം താഴ്ന്നു.
ഭാരതി എയർടെൽ, കോൾ ഇന്ത്യ, ഒ.എൻ.ജി.സി, സിപ്ല, ഡോ.റെഡീസ് ലാബ്സ്, ബി.പി.സി.എൽ, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |