തിരുവനന്തപുരം: സർക്കാർ അനുവദിച്ച 50 കോടി ഇന്നലെ രാവിലെ ലഭിച്ചതോടെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് വൈകിട്ടോടെ ശമ്പളം നൽകി. അഞ്ചിന് നൽകുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും അന്ന് അവധിയായതിനാലാണ് ഇന്നലെ നൽകിയത്. ഡ്യൂട്ടി പരിഷ്കരണത്തിന് സമ്മതിച്ചാൽ അഞ്ചിനുതന്നെ ശമ്പളം നൽകാമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ഈ വ്യവസ്ഥ തൊഴിലാളി സംഘടനകൾ അംഗീകരിച്ചതിനെ തുടർന്നാണ് സർക്കാർ കൃത്യസമയത്ത് സഹായം നൽകിയത്. ആറു മാസത്തിനിടെ ആദ്യമായാണ് കൃത്യമായി ശമ്പളം നൽകുന്നത്. ഓണത്തിനും വിഷുവിനും ഈസ്റ്ററിനുമെല്ലാം മുടങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |