ജയ്പൂർ: ജയ്പൂരിലെ ഭാൻക്രോട്ട പ്രദേശത്ത് അപ്പാർട്ട്മെന്റിന്റെ 11-ാം നിലയിൽ നിന്ന് ലിഫ്റ്ര് ഷാഫ്റ്റിലേക്ക് വീണ് 20 വയസുകാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ വാരണാസി സ്വദേശിയായ കുശാഗ്ര മിശ്ര കൂട്ടുകാർക്കൊപ്പം അപ്പാർട്ട്മെന്റിന്റെ 11-ാം നിലയിൽ താമസിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി കുശാഗ്ര ലിഫ്റ്റിന്റെ ബട്ടൺ അമർത്തിയെങ്കിലും ലിഫ്റ്റ് വന്നില്ല. ഇതേത്തുടർന്ന് ഡോർ തുറന്നപ്പോൾ അബദ്ധത്തിൽ ഇയാൾ ഷാഫ്റ്റിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതെന്ന് ഭ്രാൻക്രോട്ട എസ്.എച്ച്.ഒ രവീന്ദ്ര പ്രതാപ് പറഞ്ഞു. ഉടൻ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |