SignIn
Kerala Kaumudi Online
Saturday, 20 April 2024 4.15 AM IST

വാഹനാപകടത്തിൽ ഡോക്ടർക്ക് പരിക്ക്

accident-vilakkudy-

കുന്നിക്കോട് : കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ ലോറിയും ബോലേറൊ ജീപ്പും കൂട്ടിയിടിച്ച് പുനലൂർ താലൂക്ക് ആശുപത്രിയിലെ ഇ.എൻ.ടി വിഭാഗം ഡോ.എബി ജോണിന് പരിക്കേറ്റു. ഇന്നലെ രാവിലെ 9 മണിയോടെ വിളക്കുടി അംബലമുക്ക് വളവിലാണ് അപകടം. കൊട്ടാരക്കരയിൽ നിന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് വന്ന ഡോക്ടറുടെ ജീപ്പ് വളവിൽ മറ്റൊരു വാഹനത്തിനെ മറികടക്കുന്നിടെ തമിഴ് നാട്ടിലെ ശിവഗിരിയിൽ നിന്ന് കൊല്ലത്തേക്ക് നിർമ്മാണാവശ്യങ്ങൾക്ക് മെറ്റൽകല്ലുമായി വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണമായി തകർന്നു. ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി സന്തോഷ് കുമാറിന് നിസാര പരിക്കേറ്റു. കുന്നിക്കോട് പൊലീസും പത്തനാപുരം അഗ്നിരക്ഷാ സേനയും ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തി. ഡോ.എബി ജോണിനെ ആദ്യം പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തേക്കും വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, ACCIDENT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.