ഓടനാവട്ടം: കട്ടയിൽ കാവിൽ ഭഗവതി ക്ഷേത്രത്തിലെ നാലമ്പലത്തിൽ നിന്ന് ഉരുളികൾ മോഷ്ടിച്ച പ്രതികളെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ചവറ പന്മനയിൽ കോട്ടപ്പുറത്ത് തൈയിൽ പടിഞ്ഞാറ്റത്തിൽ അമീൽഷാ, പ്രായപൂർത്തിയാകാത്ത കൂട്ടാളി എന്നിവരാണ് പിടിയിലയത്.
സെപ്തംബർ 7ന് ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു മോഷണം. ദൃശ്യങ്ങൾ സി.സി ടി.വിയിൽ പതിഞ്ഞിരുന്നു.
അന്വേഷണത്തിൽ ഉരുളികൾ വിറ്റ സ്ഥാപനത്തിൽ നിന്ന് പ്രതികളുടെ മൊബൈൽ നമ്പർ ലഭിച്ചു. മൊബൈൽ നമ്പർ പിന്തുടർന്നാണ് ഇരുവരെയും പിടികൂടിയത്. ഇവർ നിരവധി കേസുകളിലെ പ്രതികളാണ്. അമീൽഷായെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുത്തു.
എസ്.ഐ അഭിലാഷ്, സീനിയർ പൊലീസ് ഓഫീസർ അനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർ വിഷ്ണു തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |