പത്തനാപുരം: അന്തരിച്ച സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനെ നവമാദ്ധ്യമത്തിൽ അധിക്ഷേപിച്ച സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ജീവനക്കാരൻ അറസ്റ്റിലായി.
കോർപ്പറേഷന്റെ മുള്ളുമല എസ്റ്റേറ്റിലെ ഡ്രൈവർ കായംകുളം ചെമ്പകശേരി സ്വദേശി വിഷ്ണു ജി.കുമാറാണ് പിടിയിലായത്. ആർ.എസ്.എസ് നേതാവിന്റെ കൊലയിൽ കോടിയേരിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നെന്നും കൊല്ലപ്പെട്ട ആർ.എസ്.എസ് നേതാവിന്റെ മുപ്പത്തിയേഴാം ഓർമ്മ ദിനത്തിൽ കോടിയേരി മരണപ്പെട്ടെന്നുമായിരുന്നു വിഷ്ണു ഞായറാഴ്ച ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐ നേതാവ് നൽകിയ പരാതിയിൽ വിഷ്ണുവിനെ ഇന്നലെ ഉച്ചയ്ക്ക് പത്തനാപുരം സ്റ്റേഷനിൽ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. പൊലീസ് ഇടപെട്ട് പോസ്റ്റ് നീക്കം ചെയ്തു. സംഭവം അന്വേഷിച്ച് വിഷ്ണുവിനെതിരെ നടപടി ആലോചിക്കുമെന്ന് എസ്.എഫ്.സി.കെ എം.ഡി ഷിബുകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |