പാരീസ്: ഇതാഹാസം താരം ലയണൽ മെസിയും സൂപ്പർ സ്റ്റാർ കെയ്ലിയൻ എംബാപ്പെയും നേടിയ ഗോളുകളുടെ മികവിൽ ഫ്രഞ്ച് ലീഗ്1ൽ നൈസിനെ ഒന്നിനെതിരെ രണ്ട് ഗോളുൾക്ക് കീഴടക്കി പോയിന്റ് ടേബിളിൽ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. 29-ാം മിനിട്ടിൽ തന്റെ ട്രേഡ്മാർക്കുകളിലൊന്നായ ഫ്രീകിക്കിലൂടെ മെസി പി.എസ്.ജിയെ മുന്നിലെത്തിച്ചു. 47-ാം മിനിട്ടിൽ ലാബോർഡയിലൂടെ നൈസ് സമനില പിടിച്ചു. തുടർന്ന് 83-ാം മിനിട്ടിൽ എംബാപ്പെ പി.എസ്.ജിയുടെ വിജയമുറപ്പിച്ച ഗോൾ നേടുകയായിരുന്നു.
9 മത്സരങ്ങളിൽ നിന്ന് പി.എസ്.ജിക്ക് 23 പോയിന്റാണിപ്പോഴുള്ളത്. രണ്ടാം സ്ഥാനത്തേക്കിറങ്ങിയ മാഴ്സെല്ലെക്ക് ഇത്രയും മത്സരങ്ങളിൽ നിന്ന് 23 പോയിന്റാണ് സമ്പാദ്യം. നൈസ് 13-ാം സ്ഥാനത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |