SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.03 AM IST

കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ കൈവരി തകർന്നു വീണു, മൂന്ന് സ്ത്രീകൾക്ക് ഗുരുതര പരിക്ക്, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു

kovalam

തിരുവനന്തപുരം: കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ കൈവരി തകർന്നുവീണ് വിനോദസഞ്ചാരികൾക്ക് ഗുരുതര പരിക്ക്. വയനാട് സ്വദേശികളായ നാല് സ്ത്രീകൾക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം.

വയനാട് സ്വദേശികളായ ഹസീന, ആയിഷ, ആസിയ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഒരാൾക്ക് നിസാര പരിക്കാണുള്ളത്.

വയനാട് നിന്ന് തിരുവനന്തപുരത്തെത്തിയ സഞ്ചാരികൾ ഇന്നലെ രാവിലെയാണ് കോവളത്തെത്തിയത്. കടൽ കാണുന്നതിനായി കെട്ടിയുണ്ടാക്കിയ ഭാഗത്ത് കൈവരിയിൽ ഇരിക്കുകയായിരുന്നു അവർ. പിന്നാലെ ദുർബലമായ കൈവരി തകർന്ന് നാല് പേരും കരിങ്കൽ പാകിയ നിലത്തേയ്ക്ക് വീഴുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOVALAM, LIGHTHOUSE, ACCIDENT, FORUM, WOMEN, INJURED, WAYANAD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.