SignIn
Kerala Kaumudi Online
Thursday, 18 April 2024 5.39 PM IST

എൽ ഇ ഡി ടി വി പൊട്ടിത്തെറിച്ച് 16കാരന് ദാരുണാന്ത്യം; വീടിന്റെ ഭിത്തിയും കോൺക്രീറ്റ് സ്ലാബും തകർന്നു

omendra

ലക്നൗ: എൽഇഡി ടിവി പൊട്ടിത്തെറിച്ച് 16കാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഒമേന്ദ്ര എന്ന കുട്ടിയാണ് മരിച്ചത്. അപകടത്തിൽ ഒമേന്ദ്രയുടെ അമ്മയ്ക്കും സഹോദര ഭാര്യയ്ക്കും സുഹൃത്തിനും സാരമായി പരിക്കേറ്റു. ഇവർ ഇപ്പോൾ ചികിത്സയിലാണ് ശക്തമായ സ്ഫോടനത്തിൽ വീടിന്റെ ഭിത്തിയും കോൺക്രീറ്റ് സ്ലാബും തക‌ർന്നു.

പരിക്കേറ്റ ഉടൻ തന്നെ ഒമേന്ദ്രയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടിവി പൊട്ടിത്തെറിക്കുന്നതിനിടെ ചെറിയ പ്രൊജക്ടൈലുകൾ മുഖത്തും നെഞ്ചിലും കഴുത്തിലും തെറിച്ചതാണ് ഒമേന്ദ്രയുടെ മരണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. 'ഒരു വലിയ ശബ്ദം കേട്ടാണ് ഞങ്ങൾ ഓടിയെത്തിയത്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നാണ് ആദ്യം കരുതിയത്. വീടിനുള്ളിൽ നിന്ന് പുക ഉയർന്നിരുന്നു. '- അയൽവാസിയായ സ്ത്രീ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, OMENDRA, TEEN DEAD, MASSIVE HOLE IN WALL, LED TV EXPLODES, AT HOME, UP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.