കോട്ടയം . ചാമ്പ്യൻസ് ലീഗ് വള്ളംകളിയുടെ ഭാഗമായ താഴത്തങ്ങാടി വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്ന ചെറുവള്ളങ്ങളുടെ രജിസ്ട്രേഷൻ ഒൻപതിന് ആരംഭിക്കും. കളിവള്ളങ്ങളുടെ രജിസ്ട്രേഷന് ബന്ധപ്പെടേണ്ട നമ്പർ . 94 47 05 21 84, 94 47 35 59 01. 29 നാണ് മത്സരം. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായ താഴത്തങ്ങാടി മത്സരവള്ളംകളിയിൽ ഒൻപതു ചുണ്ടൻവള്ളങ്ങളാണ് പങ്കെടുക്കുന്നത്. കൂടാതെ വെപ്പ്, ഇരുട്ടുകുത്തി വിഭാഗങ്ങളിൽ ഒന്നാം ഗ്രേഡ്, രണ്ടാം ഗ്രേഡ്, ചുരുളൻ എന്നീ വിഭാഗങ്ങളിലുള്ള കളിവള്ളങ്ങളെ ഉൾപ്പെടുത്തിയായിരിക്കും മത്സരം സംഘടിപ്പിക്കുക. വിനോദസഞ്ചാരവകുപ്പ്, കോട്ടയം നഗരസഭ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്, കോട്ടയം വെസ്റ്റ് ക്ലബ് എന്നിവർ സംയുക്തമായാണ് വള്ളംകളി സംഘടിപ്പിക്കുന്നത്.