അങ്കമാലി: നഗരസഭ ഇരുപത്തിനാലാംവാർഡിൽ "ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം" ആപ്പിനു വേണ്ടിയുള്ള ക്യൂആർകോഡ് നൽകുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ റെജി മാത്യു ജോസ് കിഴക്കുംതലയ്ക്ക് നൽകി നിർവഹിച്ചു. വാർഡ് കൗൺസിലർ ലക്സി ജോയ് അദ്ധ്യക്ഷതവഹിച്ചു. മാലിന്യശേഖരണം, സംസ്കരണം എന്നിവ ഡിജിറ്റലാക്കുന്നതാണ് പദ്ധതി. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങളുടെ ശാസ്ത്രീയസംസ്കരണമാണ് ലക്ഷ്യം. മാലിന്യശേഖരണവിവരങ്ങളും ഫീസ് ഈടാക്കുന്നതും ഡിജിറ്റലാക്കും. സേവനങ്ങൾക്കും പരാതി നൽകുന്നതിനും ഈ ആപ്പ് ഉപയോഗിക്കാം. കെൽട്രോൺ, ഹരിതകേരള മിഷൻ, ശുചിത്വമിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഡാന്റി ജോസ് കാച്ചപ്പിള്ളി, ഈസ്റ്റ് നഗർ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് പീറ്റർ സെബാസ്റ്റ്യൻ, ചെറിയാൻ പടയാട്ടിൽ, കെ.ടി. പൗലോസ്, അഡ്വ. തോമസ് തച്ചിൽ, മുനിസിപ്പൽ ഹെൽത്ത് സൂപ്രണ്ട് എം.എൻ. നൗഷാദ്, പ്രദീപ് ടി. രംഗൻ, മുഹമ്മദ് ഹുനൈഡ്, ജോസ് പടയാട്ടി, വിൻസന്റ് പൈനാടത്ത്, ബാജു നെറ്റിക്കാടൻ, ബിനു തോട്ടുങ്കൽ, എം.ജെ. ജോയ്, ഷൈനി ക്രിസ്റ്റഫർ, ഷാന്റി സെബാസ്റ്റ്യൻ, വി.എം. ഷക്കീല എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |