SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.55 PM IST

ലൈഫ് മിഷൻ കേസിൽ സിബിഐയുടെ നിർണായക നീക്കം, എം ശിവശങ്കറിന് നോട്ടീസ് നൽകി, നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം

m-sivasankar

തിരുവനന്തപുരം : ലൈഫ് മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ നോട്ടീസ് നൽകി. നാളെ രാവിലെ 10.30ന് കൊച്ചിയിലെ സി.ബി.ഐ ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ കേന്ദ്ര ഏജൻസി നിർദ്ദേശം നൽകിയിരിക്കുന്നത്.

ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് നിർമ്മിക്കുന്നതിന് കരാർ നൽകിയത്ിൽ കോടിക്കണക്കിന് ഇടനിലപ്പണം കൈപ്പറ്റിയെന്നാണ് ശിവശങ്കറിനെതിരെ ഉയർന്നിരിക്കുന്ന ആരോപണം. പണം യു,എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരും എ . ശിവശങ്കറും വീതിച്ചെടുത്തെന്നും സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന് സുരേഷ് ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശിവശങ്കറിന് സി.ബി.ഐ നോട്ടീസ് നൽകിയിരിക്കുന്നത്. സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരും ലൈഫ് മിഷൻ കേസിലും പ്രതികളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CBI, M SIVASANKAR, LIFE MISSION CASE, LIFE MISSION, SWAPNA SURESH
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.