കോഴിക്കോട്: ഗാന്ധിജിയുടെ ദണ്ഡിയാത്ര അനുസ്മരണ ശിൽപ്പചിത്രം ഡി.സി.സി പ്രസിഡന്റ് അഡ്വ .കെ പ്രവീൺകുമാർ നാടിന് സമർപ്പിച്ചു. ചാലപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈസ്റ്റ് കല്ലായിലാണ് ശിൽപ്പചിത്രം ഒരുക്കിയത്. മണ്ഡലം പ്രസിഡന്റ് എം.അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ എസ്.കെ.അബൂബക്കർ, പി.മമ്മദ് കോയ, രമേശ് നമ്പിയത്ത്, യൂത്ത് കോൺഗ്രസ് സൗത്ത് നിയോജകമണ്ഡലം പ്രസിഡന്റ് എം.പി.എ സിദ്ദീഖ് , റാസിഖ് പി.എ, ആസാദ്.സി. പി, അബ്ദുറഹ്മാൻ സി.പി , ഹസൻകോയ, പ്രസാദ് കളത്തിങ്ങൽ, പി.എം.ഉസ്മാൻ എന്നിവർ പ്രസംഗിച്ചു. മാങ്കാവ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ. ഉദയകുമാർ സ്വാഗതവും ചാലപ്പുറം മണ്ഡലം വൈസ് പ്രസിഡന്റ് ഇ.കാദർ നന്ദിയും പറഞ്ഞു. ആർട്ടിസ്റ്റുകളായ പ്രശാന്ത്, സലാം എന്നിവരാണ് ശിൽപ്പചിത്രം ഒരുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |