തൃക്കരിപ്പൂർ: നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് സ്റ്റേഡിയത്തിൽ നന്ന കേരള പ്രീമിയർ ലീഗ് ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ജേതാക്കൾ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പയ്യന്നൂർ കോളേജിനെയാണ് ഇവർ പരാജയപ്പെടുത്തിയത്. ആവേശകരമായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സാണ് ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ പയ്യന്നൂർ കോളേജ് പെനാൽറ്റിയിലൂടെ തിരിച്ചടിച്ചുവെങ്കിലും രണ്ടാമത്തെ ഗോൾ നേടിയ ബ്ലാസ്റ്റേർസ് വിജയം ഉറപ്പിക്കുകയായിരുന്നു. കൃഷ്ണ രാജാണ് പയ്യന്നൂർ കോളേജിനു വേണ്ടി ഗോളടിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ ശ്രീ കുട്ടൻ മികച്ച കളിക്കാരനായി തിരഞ്ഞെ ടുത്തു.തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. കെ.എഫ്.എ ജോയിന്റ് സെക്രട്ടറി ടി.കെ.മുഹമ്മദ് റഫീഖ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എം.മനു, വി.പി.പി.ഷുഹൈബ്, കെ.സുരേഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |