SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.27 AM IST

ഭവന നിർമ്മാണം:കേരളത്തിന് മൂന്ന് ദേശീയ പുരസ്കാരം

award

■മട്ടന്നൂർ നഗരസഭയ്ക്ക് മൂന്നാം സ്ഥാനം

തിരുവനന്തപുരം: കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് പ്രഖ്യാപിച്ച 2021ലെ പ്രധാൻമന്ത്രി ആവാസ് യോജന അർബൻ അവാർഡ്സിൽ കേരളത്തിന് മൂന്ന് പുരസ്‌കാരങ്ങൾ. സ്‌പെഷ്യൽ കാറ്റഗറി വിഭാഗത്തിലാണ് ഇതിൽ രണ്ട് പുരസ്‌കാരങ്ങളും.

ഓരോ വിഭാഗത്തിലും പ്രത്യേകം നടപ്പാക്കിയ പ്രോജക്ടുകളിൽ . ജാർഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങൾ കേരളത്തോടൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു. വരുമാനവുമായി ബന്ധപ്പെടുത്തി നടപ്പാക്കിയ ഭവന പദ്ധതിയുടെ മാതൃകയ്ക്ക് പ്രത്യേക പുരസ്‌കാരവും കേരളത്തിന് ലഭിച്ചു. നഗരസഭകളിൽ മട്ടന്നൂർ നഗരസഭ മൂന്നാം സ്ഥാനം നേടി.

കേരളം നടത്തിയ മികവേറിയ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കേന്ദ്രവിഹിതത്തിന് പുറമേ സംസ്ഥാന വിഹിതവും ഫലപ്രദമായി വിനിയോഗിച്ചാണ് കേരളത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. സ്വന്തമായി ഭൂമിയുള്ള ഭവനരഹിതന് നാലു ലക്ഷം രൂപയാണ് കേരളത്തിൽ വീട് വയ്ക്കാൻ നൽകുന്നത്. ഇതിൽ പി.എം.എവൈ പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് ഒന്നരലക്ഷം രൂപയാണ് കേന്ദ്രവിഹിതം. രണ്ടര ലക്ഷം രൂപ സംസ്ഥാന സർക്കാരും നഗരസഭയുമാണ് നൽകുന്നത്.

ഇതിനകം പി.എം.എ.വൈ പദ്ധതിയുടെ ഭാഗമായി 1,23,246 വീടുകൾക്ക് അനുമതി നൽകി. ഇതിൽ 95,000 വീടുകളുടെ നിർമ്മാണം ആരംഭിച്ചു. 74,500 എണ്ണം പൂർത്തിയായി.

ഒക്ടോബർ 17 മുതൽ 19 വരെ ഗുജറാത്തിലെ രാജ്‌കോട്ടിൽ നടക്കുന്ന ഇന്ത്യൻ അർബൻ ഹൗസിംഗ് കോൺക്ലേവിൽ അവാർഡുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്യും. കഴിഞ്ഞയാഴ്ച കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സ്വച്ഛതാ ലീഗ് പുരസ്‌കാരം ആലപ്പുഴ, ഗുരുവായൂർ നഗരസഭകൾ നേടിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.