പയ്യന്നൂർ : കേരള ഗവ : നഴ്സസ് അസോസിയേഷൻ കണ്ണൂർ ജില്ല സമ്മേളനം ഇന്നും നാളെയുമായി
കണ്ടോത്ത് കൂർമ്പ ഓഡിറ്റോറിയത്തിൽ നടക്കും.ഇന്ന് രാവിലെ 9 ന് കൗൺസിൽ യോഗം സംസ്ഥാന സെക്രട്ടറി ടി.ടി. ഖമറുസമാൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് മുൻ കാല നേതാക്കളെ ആദരിക്കലും യാത്രയയപ്പും നടക്കും.
നാളെ രാവിലെ 9 ന് നടക്കുന്ന സമ്മേളനം എം. വിജിൻ എം.എൽ.എ. ഉൽഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി. പ്രീത അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ട്രഷറർ എൻ.ബി. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്യും.പെരുമ്പയിൽ നടക്കുന്ന പൊതുസമ്മേളനം ടി.ഐ.മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ , അസ്സോ : സംസ്ഥാന സംസ്ഥാന സെക്രട്ടറി ടി.ടി. ഖമറുസമാൻ ,ജില്ല പ്രസിഡന്റ് പി.പ്രീത , സെക്രട്ടറി കെ.വി.പുഷ്പജ , ജോയിന്റ്സെക്രട്ടറി കെ.എം.ജിഷ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |