പുല്ലൂർ: വണ്ണാർവയലിലെ അഡ്വ.പി.കൃഷ്ണൻ നായർ സ്മാരക ഗ്രന്ഥാലയത്തിൽ പുസ്തക നിധി സമർപ്പണ ചടങ്ങ് നടന്നു. പുല്ലൂരിലെ മികച്ച ഗ്രന്ഥശാലപ്രവർത്തകനായിരുന്ന അട്ടക്കാട്ടെ എ.കുഞ്ഞിക്കേളുവിന്റെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ 10000 രൂപ മുഖവിലയുള്ള പുസ്തകങ്ങൾ ഗ്രന്ഥാലയത്തിലേക്ക് നൽകി. കവി ബാലഗോപാലൻ കാഞ്ഞങ്ങാട് പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഗ്രന്ഥാലയത്തിൽ വായന കോർണർ സജ്ജമാക്കുന്നതിനായി വിവിധ പത്രങ്ങളും പ്രസിദ്ധീകരണങ്ങളും ഗ്രന്ഥാലയത്തിലേക്ക് കൈമാറുന്ന ചടങ്ങും നടന്നു. ഗ്രന്ഥാലയ കമ്മിറ്റി പ്രസിഡന്റ് പത്മനാഭൻ പടിഞ്ഞാറേവീട് അദ്ധ്യക്ഷത വഹിച്ചു. എ.കൃഷ്ണൻ , അനിൽ പുളിക്കാൽ , മാടിക്കാൽ നാരായണൻ, ദാമോദരൻ പുല്ലൂർ, എം.ചന്ദ്രൻ, ഷിജിൽ പണിക്കർ, നാഗേഷ്, ഭാസ്ക്കരൻ, പുല്ലൂർ ഉണ്ണികൃഷ്ണൻ മധുരമ്പാടി, എം.വി.നാരായണൻ പുളിക്കാൽ, രാജൻ മധുരമ്പാടി, ബാലകൃഷ്ണൻ പുളിക്കാൽ , മാധവൻ മാക്കരംകോട്ട്, , വി.നാരായണൻ , ബീന രാജൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |