SignIn
Kerala Kaumudi Online
Thursday, 25 April 2024 12.24 PM IST

അഴീക്കോട് മോഷണം: വീട്ടിൽ നിന്നും 15 പവൻ കവർന്നു

thaft

കണ്ണൂർ: വീട്ടുകാർ ഉറങ്ങിക്കിടക്കുന്നതിനിടെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും പണവും കവർന്നു. അഴീക്കോട്ടെ റിട്ട.റെയിൽവേ ജീവനക്കാരൻ ശ്രീപർണത്തിൽ ദാമോദരന്റെ(80) വീട്ടിലാണ് കവർച്ച നടന്നത്. ടെറസ് വഴി വാതിൽകുത്തിതുറന്ന് അകത്തുകയറിയ മോഷ്ടാവ് സ്വർണാഭരണങ്ങളും പണവും കവരുകയായിരുന്നു. ദാമോദരനും മകളുമാണ് വീട്ടിൽ താമസം.
രാവിലെ ഉണർന്നപ്പോഴാണ് അടുക്കളയുടെയും അകത്തെ മുറിയിലെയും വാതിലുകൾ തുറന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ അലമാര കുത്തിതുറന്ന നിലയിൽ കണ്ടെത്തി. അലമാരയ്ക്കകത്ത് സൂക്ഷിച്ച പതിനഞ്ചേ കാവൽ പവന്റെ ആഭരണങ്ങളും പണവും മോഷണം പോയതായി മനസിലായതിനെ തുടർന്ന് വളപട്ടണം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മോഷണസ്ഥലം പരിശോധിച്ചു. പ്രദേശത്തെ സി.സി.ടി.വി കാമറകൾ പൊലീസ് പരിശോധിച്ചുവരികയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.