തിരുവനന്തപുരം: മേജർ വെള്ളായണി ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സാവത്തോടനുബന്ധിച്ച് നടന്ന വിദ്യാരംഭച്ചടങ്ങിൽ നൂറുകണക്കിന് കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. കൈമനം മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി ശിവാമൃതാനന്ദപുരി, കവിയും കേരള കൗമുദി സ്പെഷ്യൽ പ്രോജ്ക്ട് എഡിറ്ററുമായ മഞ്ചു വെള്ളായണി, ക്ഷേത്ര ജ്യോത്സൻ ഡോ.ഡി. ശിവകുമാർ മുടവൂർപ്പാറ,ശ്രീരാഗ് എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ചടങ്ങുകൾക്ക് ക്ഷേത്ര ഉപദേശക സമിതിയും നേതൃത്വം നൽകിയെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എം.രാധാകൃഷ്ണൻ അറിയിച്ചു.