മുഹമ്മ: പി.കെ. സുകുമാരൻ - ശ്രീകുമാരി ടീച്ചർ ഫൗണ്ടേഷൻ നേതൃത്വത്തിൽ 'വിദ്യാധനം' പദ്ധതിക്ക് തുടക്കമായി. ഫൗണ്ടേഷൻ ചെയർമാർ ശ്രീജിത്ത് പുല്ലംപാറ ഉദ്ഘാടനം ചെയ്തു. പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ നൽകുന്ന പദ്ധതിയാണിത്. പ്ലസ്ടു, ഡിഗ്രി വിദ്യാർത്ഥികൾക്കും പി.എസ്.സി പഠിതാക്കൾക്കുമാണ് പഠനോപകരണങ്ങൾ നൽകിയത്. മുഹമ്മ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി. റെജി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മ ഗ്രാമപഞ്ചായത്തംഗം അഡ്വ. ലതീഷ് ബി.ചന്ദ്രൻ അദ്ധ്യക്ഷനായി. ഹൈക്കോടതി റിട്ട. സെക്ഷൻ ഓഫീർ എസ്. ശശികുമാർ, ആർ. അനസ് എന്നിവർ സംസാരിച്ചു. അദ്ധ്യാപകനായ പി. ശ്യാംലാൽ സ്വാഗതവും റിട്ട. സ്പെഷ്യൽ വില്ലേജ് ഓഫീസർ വി.കെ. ഷാജി നന്ദിയും പറഞ്ഞു.