മാന്നാർ: ചെങ്ങന്നൂരിലെ കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ മൊബൈൽ മോർച്ചറി ഉദ്ഘാടനം കരുണ ചെയർമാൻ സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. കരുണ വർക്കിംഗ് ചെയർമാൻ അഡ്വ.സുരേഷ് മത്തായി അദ്ധ്യക്ഷനായ ചടങ്ങിൽ ചെങ്ങന്നൂർ കോ ഓർഡിനേഷൻ കമ്മിറ്റി സെക്രട്ടറി ജി.വിവേക് സ്വാഗതം പറഞ്ഞു. സി.പി.എം മാന്നാർ ഏരിയ കമ്മിറ്റി സെക്രട്ടറി പ്രൊഫ.പി.ഡി.ശശിധരൻ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്തംഗം അനിൽ എസ്.അമ്പിളി, കരുണ ജനറൽ സെക്രട്ടറി എൻ.ആർ. സോമൻപിള്ള എന്നിവർ സംസാരിച്ചു.