ആലപ്പുഴ: സ്വച്ഛ് ഭാരത് മിഷന്റെ പ്രഥമ ഐ.എസ്.എൽ ശുചിത്വ ദേശീയ പുരസ്‌കാരവും സ്വച്ഛ് സർവ്വേക്ഷണിൽ സംസ്ഥാനത്ത് ഒന്നാം റാങ്കും ലഭിച്ച ആലപ്പുഴ നഗരസയേയും ഐ.എസ്.എൽ പുരസ്‌കാര ജേതാക്കളായ ഗുരുവായൂർ നഗരസഭയെയും നഗരസഭ ചെയർമാൻ ചേമ്പർ ഇന്ന് ഗുരുവായൂരിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കും. ചെയർമാൻ ചേമ്പറിനു വേണ്ടി മന്ത്രി എം.ബി. രാജേഷ് ആദര സമർപ്പണം നടത്തും. നഗരസഭാദ്ധ്യക്ഷ സൗമ്യരാജ്, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ്, ആരോഗ്യ സ്ഥിരം സമിതി അംഗങ്ങൾ എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങും.