SignIn
Kerala Kaumudi Online
Wednesday, 01 February 2023 2.28 AM IST

 ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു ജെസെൽ നയിക്കും

blasters

കൊച്ചി: പന്ത്രണ്ട് പുതുമുഖങ്ങൾ. ഏഴ് മലയാളികൾ. ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം 'കൈപ്പിടിയിലൊതുക്കാൻ' കച്ചമുറുക്കി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ഈ സീസണിലെ 28അംഗ ടീമിനെ പ്രഖ്യാപിച്ചു. ജെസെൽ കർണെയ്‌റോയാണ് നായകൻ. അടിമുടി മാറിയെത്തുന്ന ടീമിന്റെ കരുത്ത് മുഖ്യപരിശീലകൻ ഇവാൻ വുകോമാനോവിച്ചിന്റെ തന്ത്രങ്ങൾ തന്നെ. ഓസ്‌ട്രേലിയൻ മുന്നേറ്റതാരം അപ്പോസ്‌തോലസ് ജിയാനുവാണ് ടീമിലെ ഏക വിദേശ ഏഷ്യൻ താരം. സഹൽ അബ്ദുൾ സമദ്, കെ.പി. രാഹുൽ ,ശ്രീക്കുട്ടൻ, സച്ചിൻ സുരേഷ്, നിഹാൽ സുധീഷ്, ബിജോയ് വർഗീസ്, വിപിൻ മോഹൻ എന്നിവരാണ് മലയാളി താരങ്ങൾ. നാളെ കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാൾ എഫ്‌.സിക്കെതിരെ നടക്കുന്ന ഉദ്ഘാടന മത്സരത്തിനായുള്ള തയാറെടുപ്പിലാണ് ടീം. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹോം ഗ്രൗണ്ടിൽ ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നതും ചിരവൈരിയായ ഈസ്റ്റ് ബംഗാൾ മുഖാമുഖം എത്തുന്നതിന്റെയും ആവേശത്തിലാണ് ആരാധകർ.

ടീം

 ഗോൾകീപ്പർമാർ: പ്രഭ്‌സുഖൻ ഗിൽ, കരൺജിത് സിംഗ്, മുഹീത് ഷാബിർ ഖാൻ, സച്ചിൻ സുരേഷ്.

 പ്രതിരോധനിര: വിക്ടർ മോംഗിൽ, മാർകോ ലെസ്‌കോവിച്ച്, ഹോർമിപാം റുയ്‌വ, സന്ദീപ് സിംഗ്, ബിജോയ് വർഗീസ്, നിഷു കുമാർ, ജെസെൽ കർണെയ്‌റോ, ഹർമൻജോത് ഖബ്ര

 മദ്ധ്യനിര: ജീക്‌സൺ സിംഗ്, ഇവാൻ കലിയുസ്‌നി, ലാൽതംഗ ഖാൽറിംഗ്, ആയുഷ് അധികാരി, സൗരവ് മണ്ഢൽ, അഡ്രിയാൻ ലൂണ, സഹൽ അബ്ദുൾ സമദ്, ബ്രൈസ് മിറാൻഡ, വിബിൻ മോഹനൻ, നിഹാൽ സുധീഷ്, ഗിവ്‌സൺ സിംഗ്

മുന്നേറ്റ നിര: ദിമിത്രിയോസ് ഡയമന്റകോസ്, രാഹുൽ കെ.പി, അപ്പോസ്‌തോലോസ് ജിയാനോ, ബിദ്യാഷാഗർ സിംഗ്, ശ്രീക്കുട്ടൻ എം.എസ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BLASTERS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.