ന്യൂഡൽഹി:കാശ്‌മീരിലെ ബാരാമുള്ളയിൽ ഇന്നലെ റാലിയിൽ പ്രസംഗിക്കവെ സമീപത്തെ പള്ളിയിൽ നിന്ന് ബാങ്ക് വിളിച്ചപ്പോൾ പ്രസംഗം നിർത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വൻ കൈയടികളോടെയും ഉജ്ജ്വല മുദ്രാവാക്യം വിളികളോടെയുമാണ് പാർട്ടി പ്രവർത്തകർ അത് സ്വീകരിച്ചത്. ബാങ്ക് വിളി അവസാനിച്ചപ്പോൾ തന്റെ പ്രസംഗം തുടരണമോയെന്ന് പ്രവർത്തകരോട് ചോദിച്ചു. തുടരണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടതിനെ തുടർന്ന് വീണ്ടും പ്രസംഗിച്ചു.