വള്ളിക്കുന്ന്: പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ സഹകരണം ലക്ഷ്യം വെച്ച് വള്ളിക്കുന്ന് പാലിയേറ്റീവ് ക്ലിനിക് സ്റ്റുഡന്റ് ഇനീഷ്യേറ്റീവ് പാലിയേറ്റീവിന് രൂപം നൽകി. അരിയല്ലൂർ അശ്വതി ഗാർഡൻസിൽ നടന്ന രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജശേഖരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എ.പി.സിന്ധു, എ.കെ.രാധ, സുരേന്ദ്രൻ കാരിയിൽ, പി.മുരളീധരൻ, വിനയൻ പാറോൽ, സി.ജി. ദിലീപ്, ഷീലാമ്മ ജോൺ പ്രസംഗിച്ചു . പാലിയേറ്റീവ് ട്രൈനർമാരായ സിറാജ് ഹക്ക്, അനൂപ് പറവണ്ണൂർ ക്ലാസെടുത്തു. കെ.പി.മോഹൻദാസ്, സൈദ് കോലായി, സുനിൽ കരുപ്പാര, മനോഹരൻ കെ.വി, ഇ.സുബ്രഹ്മണ്യൻ ക്യാമ്പിന് നേതൃത്വമേകി.
ഭാരവാഹികളായി ഖദീജ നദ (സെക്രട്ടറി ), ജിഫാന തസ്നി (പ്രസിഡന്റ് ), അശ്വതി.കെ (ജോയിന്റ് സെക്രട്ടറി ), ആവണി സി.കെ (വൈസ് പ്രസിഡന്റ് ), റംഷാന, നിരഞ്ജൻ ആർ രാജ്, കെ.കെ.കൃഷ്ണവേണി, വി.പി.നിരഞ്ജൻ, ആശിഷ്, ശ്രേയ, സൂരജ് പ്രകാശ് , അമീന തസ്നി,ലിൻസ (അംഗങ്ങൾ ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |