പള്ളുരുത്തി:പ്രമുഖ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫെഡറേഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാറും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി. കൊച്ചി നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ കോ ഓർഡിനേറ്റർ കെ.കെ.നിഷാദ് അദ്ധ്യക്ഷനായി. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ വി.ജി.രവീന്ദ്രനാഥ് , അഡ്വ.ഹനീസ് മനക്കൽ തുടങ്ങിയവർ ബോധവത്കരണ ക്ലാസെടുത്തു. കൗൺസിലർമാരായ പി.എസ്.വിജു, അഭിലാഷ് തോപ്പിൽ, ലൈലാ ദാസ്, സബ് ഇൻസ്പെക്ടർ പി.പി.ജസ്റ്റിൻ, എക്സൈസ് ഓഫീസർ അരുൺ തുടങ്ങിയവർ സംസാരിച്ചു.