പുതുപ്പറമ്പ്: വാളക്കുളം ശ്രീ സുബ്രമഹ്ണ്യസ്വാമി ഭജനമഠത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചു പുസ്തകപൂജ ,വാഹനപൂജ, വിദ്യാരംഭം തുടങ്ങിയവ നടത്തി. വിദ്യാരംഭത്തിന് രഞ്ജിനി രാജ് എടയാട്ട് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. തുടർന്ന് പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിൽ ക്ഷേത്രകലാപരിപാടികൾ അവതരിപ്പിച്ചു. കലാഭവൻ ജിതിന്റെ സംഗീതവിരുന്നും പട്ടുറുമാൽ ഫെയിം അദിഷ് പുത്തനത്താണിയുടെ ഭക്തിഗാന സുധയും നർത്തന കലാലയത്തിന്റെ കുട്ടികളുടെ ഡാൻസും കൂടാതെ നിരവധി കലാകാരന്മാരുടെ അരങ്ങേറ്റവും ഉണ്ടായിരുന്നു. ബാബു മുതുകുറ്റിയിൽ ,നെല്ലിക്കാട്ട് ചെറീത് ലാൽ, സരേഷ്ബാബു പി.പി, രതീഷ് കെ.സി. ബൈജു അറക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |