SignIn
Kerala Kaumudi Online
Friday, 19 April 2024 1.40 PM IST

ജീവജാലങ്ങളിലെ രസതന്ത്രം : മൂന്ന് ഗവേഷകർക്ക് നോബൽ

chemistry

സ്റ്റോക്‌ഹോം : ക്ലിക് കെമിസ്ട്രിയിലെയും ബയോഓർത്തോഗണൽ കെമിസ്ട്രിയിലെയും ഗവേഷണങ്ങൾക്ക് കരോളിൻ ആർ. ബെർറ്റോസി, മോർട്ടൻ മെൽഡൽ, ബാരി ഷാർപ്‌ലെസ് എന്നിവർ ഈ വർഷത്തെ രസതന്ത്ര നോബൽ സമ്മാനം പങ്കിട്ടു.

രസതന്ത്രത്തെ മനുഷ്യന് കൂടുതൽ ഉപയോഗപ്രദമാക്കുന്ന ശാഖകളാണ് ക്ലിക് കെമിസ്ട്രിയും ബയോഓർത്തോഗണൽ കെമിസ്ട്രിയും. തന്മാത്രകൾ വളരെ വേഗത്തിലും കൂടുതൽ ഫലപ്രദമായും സംയോജിക്കുന്നതാണ് ക്ലിക്ക് കെമിസ്‌ട്രി. ഇത് ഔഷധങ്ങൾ വികസിപ്പിക്കുന്നതിലും ഡി. എൻ. എ മാപ്പിംഗിലും അതിനായുള്ള വസ്തുക്കൾ വികസിപ്പിക്കുന്നതിലും ഫലപ്രദമാണ്.

ജീവികളുടെ കോശങ്ങളിലെ സ്വാഭാവിക രാസപ്രവർത്തനത്തെ തടസപ്പെടുത്താതെ സംഭവിക്കുന്ന രാസപ്രതിപ്രവർത്തനങ്ങളാണ് ബയോഓർത്തോഗണൽ കെമിസ്ട്രി. ഈ പേര് നൽകിയത് സ്റ്റാൻഫോഡ് യൂണിവേഴ്സിറ്റി പ്രൊഫസറായ കരോളിൻ ആണ്. ബയോ ഓർത്തോഗണൽ രാസപ്രവർത്തനങ്ങളിലൂടെ കാൻസർ ഔഷധങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ കഴിഞ്ഞിട്ടുണ്ട്.

അമേരിക്കൻ രസന്ത്രജ്ഞനും കാലിഫോർണിയയിലെ സ്ക്രിപ്സ് റിസർച്ചിലെ ഗവേഷകനുമായ ബാരി ഷാർപ്‌ലെസിന് രണ്ടാം തവണയാണ് നോബൽ പുരസ്‌കാരം ലഭിക്കുന്നത്. 2001ൽ ' ഷാർപ്‌ലെസ് അസിമ്മട്രിക് ഡിഹൈഡ്രോക്സിലേഷൻ " രാസപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കാണ് 81കാരനായ ബാരിക്ക് ആദ്യ നോബൽ ലഭിച്ചത്.

രസതന്ത്രത്തിലും ജീവശാസ്ത്രത്തിലും ഒരു പോലെ സംഭാവനകൾ നൽകിയ അമേരിക്കൻ രസതന്ത്രജ്ഞയാണ് കരോളിൻ ആർ. ബെർറ്റോസി.

ഡെൻമാർക്ക് സ്വദേശിയായ മോർട്ടൻ മെൽഡൽ യൂണിവേഴ്സിറ്റി ഒഫ് കോപ്പൻഹേഗനിലെ കെമിസ്ട്രി പ്രൊഫസറാണ്. ക്ലിക് കെമിസ്ട്രിയിലെ നിരവധി ഗവേഷണങ്ങളിലൂടെയാണ് മെൽഡൽ പ്രശസ്തനായത്.

ഇ​ര​ട്ട​ ​നോ​ബ​ലി​ന്റെ​ ​തി​ള​ക്കം

സ്റ്റോ​ക്‌​ഹോം​ ​:​ ​ര​ണ്ട് ​നോ​ബ​ൽ​ ​സ​മ്മാ​ന​ങ്ങ​ൾ​ ​നേ​ടു​ന്ന​ ​അ​ഞ്ചാ​മ​ത്തെ​ ​ശാ​സ്‌​ത്ര​ജ്ഞ​നാ​ണ് ​ബാ​രി​ ​ഷാ​ർ​പ്‌​ലെ​സ്.​ ​ജോ​ൺ​ ​ബാ​ർ​ഡീ​ൻ,​ ​മേ​രി​ ​ക്യൂ​റി,​ ​ലി​ന​സ് ​പോ​ളിം​ഗ്,​ ​ഫ്രെ​ഡ​റി​ക് ​സാ​ൻ​ഗ​ർ​ ​എ​ന്നി​വ​ർ​ക്കാ​ണ് ​മു​മ്പ് ​ര​ണ്ട് ​നോ​ബ​ലു​ക​ൾ​ ​ല​ഭി​ച്ച​ത്.​ 2000​ ​മു​ത​ൽ​ ​ഷാ​ർ​പ്‌​ലെ​സ് ​ക്ലി​ക്ക് ​കെ​മി​സ്ട്രി​യി​ൽ​ ​ഗ​വേ​ഷ​ണം​ ​ന​ട​ത്തു​ന്നു
1970​ൽ​ ​ല​ബോ​റ​ട്ട​റി​ ​അ​പ​ക​ട​ത്തെ​ ​തു​ട​ർ​ന്ന് ​ഷാ​ർ​പ്‌​ലെ​സി​ന്റെ​ ​ഒ​രു​ ​ക​ണ്ണി​ന്റെ​ ​കാ​ഴ്ച​ ​ന​ഷ്ട​മാ​യി​രു​ന്നു.​ ​ലാ​ബു​ക​ളി​ൽ​ ​എ​പ്പോ​ഴും​ ​സു​ര​ക്ഷാ​ ​ഗ്ലാ​സു​ക​ൾ​ ​ധ​രി​ക്ക​ണ​മെ​ന്ന് ​അ​ദ്ദേ​ഹം​ ​പി​ന്നീ​ട് ​പ​ല​പ്പോ​ഴും​ ​ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, NOBEL PRIZE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.