കൊച്ചി: ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മറൈൻഡ്രൈവ് ജലോത്സവം ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും. ഈ വർഷത്തെ നെഹ്രു ട്രോഫി ജേതാക്കളായ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ, നടുഭാഗം ചുണ്ടൻ, വീയപുരം ചുണ്ടൻ, ചമ്പക്കുളം ചുണ്ടൻ, കാരിച്ചാൽ, ആയാപറമ്പ് പാണ്ടി, സെന്റ് പയസ് ടെൻത്, ദേവാസ് പായിപ്പാടൻ തുടങ്ങിയവയാണ് കൊച്ചിക്കായലിൽ ആവേശം വിതറുക.
ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളായ പുത്തൻപറമ്പൻ, പൊഞ്ഞനത്തമ്മ, സെന്റ് സെബാസ്റ്റ്യൻ നമ്പർ 1, താണിയൻ , സെന്റ് ആന്റണി, ശരവണൻ, വലിയ പണ്ഡിതൻ, തിരുത്തിപ്പുറം, ഹനുമാൻ നമ്പർ 1 എന്നീ വള്ളങ്ങളും മത്സരത്തിനുണ്ട്.
പൊതുസമ്മേളനത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടിന് മാസ് ഡ്രില്ലിന്റെ അകമ്പടിയോടെ വള്ളംകളി തുടങ്ങും. ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരം 2.30നാണ്. പ്രാദേശിക വള്ളംകളിയുടെ ഹീറ്റ്സും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |