SignIn
Kerala Kaumudi Online
Sunday, 29 January 2023 8.17 PM IST

മാരിടൈം ക്ളസ്റ്റർ,ഫിഷറീസ് : കേരളത്തിന് നോർവെ സഹായം

norv

■തീരുമാനം മുഖ്യമന്ത്രി തല സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിൽ

തിരുവനന്തപുരം: കേരളത്തിൽ മാരിടൈം ക്ലസ്റ്റർ രൂപപ്പെടുത്തുന്നതിനും, ഫിഷറീസ്,

അക്വാ കൾച്ചർ രംഗത്ത് പുതിയ പദ്ധതികൾ നടപ്പാക്കാനും നോർവേയുടെ സഹായ വാഗ്ദാനം.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവുമായി നടന്ന കൂടിക്കാഴ്ചയിലാണ് നോർവേ ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി വകുപ്പ് മന്ത്രി ജോർണർ സെൽനെസ്സ് സ്‌കെജറൻ ഇക്കാര്യം അറിയിച്ചത്.1953ൽ കൊല്ലം നീണ്ടകരയിൽ ആരംഭിച്ച നോർവീജിയൻ പദ്ധതി കേരളത്തിലെ മത്സ്യബന്ധന മേഖലയിലുണ്ടാക്കിയ ഗുണപരമായ മാറ്റങ്ങൾ മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ വിശദീകരിച്ചു. മത്സ്യബന്ധന വ്യവസായ വികസനം, മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നീ ലക്ഷ്യങ്ങളോടെ 1952 ഒക്ടോബർ 17ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയും നോർവേയും ത്രികക്ഷി കരാറിൽ ഏർപ്പെട്ടു. തുടർന്നാണ് 1953ൽ നീണ്ടകരയിൽ പദ്ധതി ആരംഭിക്കുന്നത്. 1961ൽ പദ്ധതി എറണാകുളത്തേക്ക് മാറ്റി. എറണാകുളത്ത് ഐസ് പ്ളാന്റും മത്സ്യബന്ധന യാനങ്ങൾക്കുള്ള സ്ലിപ്പ് വേയോടു കൂടിയ വർക്ക്‌ഷോപ്പും സ്ഥാപിച്ചു. പദ്ധതി നടപ്പാക്കിയതോടെ യന്ത്രവത്കൃത മത്സ്യബന്ധന മേഖലയിൽ കേരളം അതിവേഗം വളരുകയും കടൽ മത്സ്യ ഉൽപ്പാദനം വർദ്ധിക്കുകയും ചെയ്തു. പതിറ്റാണ്ടുകളായി കടൽ മത്സ്യ ഉൽപ്പാദനത്തിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ഇന്ത്യ-നോർവേ സഹകരണത്തിൽ കേരളം ഒരു പ്രധാന ഘടകമാണെന്ന് ജോർണർ സെൽനെസ്സ് സ്‌കെജറൻ പറഞ്ഞു. തങ്ങളുടെ സഹകരണത്തിന്റെ പ്രധാന ഭാഗം കൊച്ചിൻ ഷിപ്പിയാർഡിലെ കപ്പലുകളുടെ നിർമ്മാണമാണ്. ഈ സഹകരണം വികസിപ്പിക്കാൻ നോർവേ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യവസായ മന്ത്രി പി .രാജീവ് മാരിടൈം ക്ലസ്റ്ററിന്റെ പ്രാധാന്യവും, സാങ്കേതിക സഹകരണത്തിന്റെ ആവശ്യകത വിവരിച്ചു. മറൈൻ അക്വാകൾച്ചർ മേഖലയിൽ കേരളവും നോർവേയും തമ്മിലുള്ള സഹകരണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാൻ സംസാരിച്ചു.സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സൺ ഡോ. വി. കെ. രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ .എസ്. ശ്രീനിവാസ് എന്നിവരടങ്ങിയതാണ് പ്രതിനിധി സംഘം.

ക്യാപ്ഷൻ: നോർവേ ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി വകുപ്പ് മന്ത്രി ജോർണർ സെൽനെസ്സ് സ്‌കെജറന് മുഖ്യമന്ത്രി പിണറായി വിജയൻ പൊന്നാട നൽകിയപ്പോൾ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NORWAY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.