തിരുവനന്തപുരം:കാസർകോട് എയിംസ് സ്ഥാപിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുയർത്തി സെക്രട്ടേറിയേറ്റിനു മുന്നിൽ നടത്തുന്ന നിരാഹാര സമരത്തിനിടെ ദയാബായിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോഗ്യം മോശമായതിനാൽ ആശുപത്രിയിലേക്ക് മാറ്റിയതാണെന്നും പൊലീസ് പറഞ്ഞു.അതേസമയം ആശുപത്രി വിട്ടാൽ സമര പന്തലിലേക്ക് പോകുമെന്ന് ദയാബായി വ്യക്തമാക്കി.കൊവിഡ് കാലത്ത് ചികിത്സയ്ക്കായി അതിർത്തിയിൽ കാത്തുകിടക്കേണ്ടി വന്നതും മെഡിക്കൽ കോളേജ് തറക്കല്ലിട്ട് വർഷങ്ങളായിട്ടും ജനങ്ങൾക്ക് പൂർണമായി ഉപകരിക്കാത്തതുമടക്കം കാസർകോട്ടെ ആരോഗ്യ രംഗത്തെ പ്രശ്നങ്ങൾ ദയാബായി ഉയർത്തുന്നുണ്ട്.എയിംസിനായുള്ള പരിഗണനാ പട്ടികയിൽ കാസർഗോഡിനെ ഉൾപ്പെടുത്തണമെന്നും എൻഡോസൾഫാൻ ദുരിതബാധിതരെക്കൂടി മുന്നിൽക്കണ്ട് സർക്കാർ ഇടപെടുന്നത് വരെ രാപ്പകൽ നിരാഹാര സമരം തുടരുമെന്നും അവർ പ്രഖ്യാപിച്ചിരിന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |