തിരുവനന്തപുരം: പാച്ചല്ലൂർ മുസ്ലിം ജമാഅത്ത് മിലാദി ഷെറീഫ് കമ്മിറ്റി സംഘടിപ്പിച്ച നബി ദിനത്തോടനുബന്ധിച്ച മാനവ സൗഹാർദ്ദ സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.ജമാഅത്ത് പ്രസിഡന്റ് പാച്ചല്ലൂർ നുജുമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.സ്വാമി സാന്ദ്രാനന്ദ, പാളയം ഇടവക വികാരി ഡോ. മോൻസിഞ്ഞോർ നിക്കോളസ്,ഇമാം അബ്ദുൾ ഹലീം മൗലവി, എ. കെ ബുഹാരി,കെ.എസ് മധുസൂദനൻ നായർ,എം. അബദുൾ വാഹിദ്,റാഷിദ് പാച്ചല്ലൂർ,എം.ആഷിക് എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ ഡി.ശിവൻകുട്ടിയേയും 2022 ലെ വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ച തിരുവല്ലം സ്റ്റേഷനിലെ സിവിൽ പൊലീസ്ഓഫീസർമാരായ ഷിജു.എസ്.എസ്,വിനയകുമാർ.വി എന്നിവരെയും ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |