തിരുവനന്തപുരം: പ്രേംനസീർ സുഹൃദ് സമിതി ഏർപ്പെടുത്തിയ പ്രഥമ നെടുമുടി വേണു പുരസ്കാരത്തിന് സംവിധായകൻ ബാലു കിരിയത്ത് അർഹനായി. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് നെടുമുടി വേണുവിന്റെ ഒന്നാം ചരമവാർഷികമായ 11ന് വൈകിട്ട് 5ന് പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മാനിക്കും. വി.എസ്.ശിവകുമാർ അദ്ധ്യക്ഷത വഹിക്കും. നെടുമുടിയുടെ സ്മരണാർത്ഥമുള്ള തപാൽ വകുപ്പിന്റെ മൈ സ്റ്റാമ്പ് കവിയും ഗാനരചയിതാവുമായ പ്രഭാവർമ്മ നെടുമുടിയുടെ മകൻ ഉണ്ണി വേണുവിന് നൽകി പ്രകാശനം ചെയ്യും. ഭാരത്ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ഉദയ സമുദ്ര ചെയർമാൻ രാജശേഖരൻ നായർ, നടൻ എം.ആർ.ഗോപകുമാർ, മുൻ ജയിൽ ഡി.ഐ. ജി എസ്.സന്തോഷ്, ഡോ.ഗീതാ ഷാനവാസ്, നിർമ്മാതാവ് എൻ.ബാദുഷ,ഡോ.ഷാനവാസ്,എം.കെ.സൈനുലാബ്ദീൻ,അജയ് തുണ്ടത്തിൽ,സംവിധായകൻ സജിൻലാൽ,ഡോ.വാഴമുട്ടം ചന്ദ്രബാബു,സുലൈമാൻ,ഗോപൻ ശാസ്തമംഗലം, ബാലചന്ദ്രൻ,അനിത,ഇസ്ഹാഖ്,വിമൽ സ്റ്റീഫൻ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |