SignIn
Kerala Kaumudi Online
Saturday, 04 February 2023 6.51 PM IST

സ്വന്തം മനസിന് മേൽ നേടുന്ന വിജയം മഹത്തരം: മാതാ അമൃതാനന്ദമയി

vijayadashami-amritapuri-

കൊല്ലം: സ്വന്തം മനസിന് മേൽ നേടുന്ന വിജയമാണ് ഏറ്റവും മഹത്തരമെന്നും അങ്ങനെയുള്ള വിജയമാണ് വിജയദശമിയുടെ സന്ദേശമെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. ഉള്ളിലെ അധമ പ്രകൃതിയെ ജയിച്ച് നമ്മുടെ ദിവ്യസ്വരൂപത്തെ സാക്ഷാത്കരിക്കാനുള്ള അവസരമാണ് വിജയദശമിയെന്നും ഇത് സദാ സമയവും നമ്മുടെയുളളിൽ സംഭവിക്കേണ്ടതാണെന്നും അമൃതപുരിയിൽ വിജയദശമി ആഘോഷത്തിൽ നടത്തിയ അനുഗ്രഹ പ്രഭാഷണത്തിൽ മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും ഭജനയും അരങ്ങേറി. രാവിലെ നടന്ന വിദ്യാരംഭ ചടങ്ങിൽ നിരവധി കുരുന്നുകൾക്ക് അമ്മ ആദ്യക്ഷരം കുറിച്ചു. 300 ഓളം പേർ ചേർന്ന് ഒരേ സമയം നടത്തിയ തബല വാദനവും ശ്രദ്ധേയമായി. മഠത്തിലെ അന്തേവാസികളും വിദ്യാർത്ഥികളുമടങ്ങുന്ന സംഘമാണ് മണിക്കൂറോളം തബല വായിച്ചത്. വൈകിട്ട് നടന്ന ഭജനയോടെ ഒമ്പതു ദിവസമായി അമൃതപുരിയിൽ നടന്നു വന്ന നവരാത്രി ആഘോഷങ്ങൾക്ക് സമാപനമായി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.