പത്തനംതിട്ട : പ്രസ് ക്ലബ് ലൈബ്രറിയുടെയും വൈ.എം.സി.എയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വന്യജീവി ഫോട്ടോഗ്രാഫർ ബെന്നി അജന്തയുടെ ഫോട്ടോ പ്രദർശനം നാളെ വൈ.എം.സി.എ ഹാളിൽ ആരംഭിക്കും. രാവിലെ 11 ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ, ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോൺസൺ വിളവിനാൽ എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും. പ്രദർശനം ശനിയാഴ്ച സമാപിക്കും. പ്രദർശനത്തോട് അനുബന്ധിച്ച് മികച്ച അടിക്കുറിപ്പ് തയാറാക്കുന്നതിന് മത്സരവും ഏർപ്പെടുത്തിയിട്ടുണ്ട്.