SignIn
Kerala Kaumudi Online
Thursday, 25 April 2024 1.54 PM IST

ലഹരിമുക്ത കലാലയങ്ങൾക്കായി വിപുല പ്രചാരണം

drug

തൃശൂർ: ലഹരി മുക്ത കേരളത്തിനായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ പ്രഖ്യാപിച്ചിട്ടുള്ള ബോധവത്കരണ പരിപാടികൾക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ കലാലയങ്ങളിലും ആറിന് തുടക്കമാകുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ആറിന് രാവിലെ 9.30ന് ഓൺലൈനിൽ നിർവഹിക്കും. എല്ലാ കാമ്പസുകളിലും തത്സമയ സംപ്രേഷണം നടക്കും. സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം ലഹരിമുക്ത കേരളത്തിനായി കലാലയങ്ങളെ അണിനിരത്താനുള്ള വിമുക്തി സന്ദേശം മന്ത്രി ഡോ.ആർ.ബിന്ദു തൃശൂർ ശ്രീകേരളവർമ്മ കോളേജ് കാമ്പസിൽ വച്ച് നൽകും. ലഹരിക്കെതിരായ വീഡിയോചിത്ര നിർമ്മാണ മത്സരമുൾപ്പെട്ട 'ലഹരിക്കെതിരെ യുവത കാമറയെടുക്കുന്നു' പദ്ധതി, സ്‌കൂൾ ഓഫ് ഡ്രാമയുടെ നേതൃത്വത്തിലുള്ള 'മുക്തധാര: ഡ്രഗ് ഫ്രീ കാമ്പസ്' പദ്ധതി, മികച്ച പ്രചാരണത്തിന് പുരസ്‌കാരം എന്നിവയുടെ പ്രഖ്യാപനവും മന്ത്രി നിർവഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, DRUGS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.