ഇരുളം: ബ്ലേഡ്കാരന്റെ മർദ്ദനംത്തെ തുടർന്ന് ഹോട്ടലുടമ ആശുപത്രിയിൽ. ഇരുളം എസ്.എ ഹോട്ടൽ ഉടമ സുബൈറിനാണ് മർദ്ദനം ഏറ്റത്. ബ്ലേഡ്ക്കാരനായ ഇരുളം സ്വദേശി ജംഷീത് ആണ് മർദ്ദിച്ചതെന്നാണ് പരാതി. കേണിച്ചിറ പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. 100000/രൂപ ചെക്കും, മുദ്ര പത്രവും നൽകി പലിശയക്ക് വാങ്ങിയതായിരുന്നു പണം. എല്ലാം മാസവും ബ്ലേഡ് ക്കാരന് പലിശ കൊടുക്കാറുണ്ട്. കഴിഞ്ഞ ദിവസം വീട്ടിലേക്ക് വിളിച്ചുവരുത്തി പലിശ വാങ്ങിയതിനു ശേഷം മർദിക്കുകയും, സുബൈറിന്റെ കാർ പിടിച്ചു വെക്കുകയും ചെയ്തു. കുബേര ആക്ട് പ്രകാരം കേസ് എടുക്കണമെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.